ഗുരുവായൂർ: ആധ്യാത്മിക ആചാര്യനും സാമ്രാജ്യത്വ-ജന്മിത്വ-ജാതിവിരുദ്ധ സമര രംഗങ്ങളിലും സാഹിത്യത്തിലും ആറുപതിറ്റാണ്ടുകാലം ജീവിതം നയിച്ച ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര പോരാളി ടി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ 119-ാം ജയന്തി ആഘോഷിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി, മമ്മിയൂർ ദിവ്യാശ്രീ വിജ്ഞാന ആദ്ധ്യാത്മിക കേന്ദ്രം സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആചാര്യ സി.പി നായർ അധ്യക്ഷത വഹിച്ചു. ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, ഗുരുവായൂർ ദേവസ്വം മാനേജർ കെ. പ്രദീപ് കുമാർ, ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ നാരായണൻ, മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ, പി വിനോദ്, ബി വിജയകുമാരി, കെ സരസ്വതി എന്നിവർ സംസാരിച്ചു. 70 വയസ്സിന് ശേഷം നാരായണീയം പഠനം നടത്തിയ നളിനി ശിവരാമൻ, കെ ചന്ദ്രമതി, പുന്ന സരസ്വതി അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നാരായണീയ പാരായണവും നടന്നു.