ഗുരുവായൂർ: സി.പി.എം മമ്മിയൂർ നോർത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷ വിജയികൾക്കുള്ള അനുമോദനവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടന്നു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സിന്ധു ബാബു അധ്യക്ഷത വഹിച്ചു. നാദസ്വര വിധ്വാൻ ഗുരുവായൂർ മുരളി, കൃഷ്ണനാട്ടം കലാകാരൻ സേതുമാധവൻ, അഭിഭാഷകൻ അഡ്വ. രമേഷ് പണിക്കർ, സംസ്കൃത പണ്ഡിതൻ സി.പി നായർ, കർഷക അവാർഡ് ജേതാവ് കൊടക്കാട്ട് മന വാസുദേവൻ നമ്പൂതിരി, ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന സജി സുബ്രമണ്യൻ, കുടുംബശ്രീ പ്രവർത്തക അംബിക അപ്പു, ഹരിത കർമ്മ സേന പ്രവർത്തകരായ ബിജിത മണി, രാജി ദാസൻ എന്നിവരെ ആദരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി വാറണാട്ട്, ശ്യാം കുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി രമേഷ് സ്വാഗതവും ജിഷ സുമേഷ് നന്ദിയും പറഞ്ഞു.