Thursday, June 12, 2025

പ്രതിഭകൾക്ക് ഗുരുവായൂർ നഗരസഭ 11ാം വാർഡ് കൗൺസിലറുടെ പുരസ്ക്കാരം

ഗുരുവായൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കൗൺസിലറുടെ പുരസ്കാരം. ഗുരുവായൂർ നഗരസഭ 11ാം വാർഡ് കൗൺസിലർ എ.എം ഷഫീറാണ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമൻ്റോ നൽകി അനുമോദിച്ചത്. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് പുരസ്കാര വിതരണ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിന് ആശാവർക്കർ മിനി അർഹയായി. നഗരസഭ കൗൺസിലർ സുബിത സുധീർ, തൈക്കാട് സർവീസ് സഹകരണ  ബാങ്ക് ഡയറക്ടർ ഷാനി റെജി എന്നിവർ സംസാരിച്ചു. 200 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു. സുനീർ നാസർ, ആർ.എച്ച് സാബിത്ത്, പി.ആർ വിനയൻ, വി സന്ദീപ്, പ്രതാപ് കേശവൻ എന്നിവർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ എ.എം ഷഫീർ സ്വാഗതവും വാർഡ് തല വികസന സമിതി അംഗം എ ഖൈസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments