പുന്നയൂർക്കുളം: എസ്.എസ്.എഫ് വടക്കേകാട് ഡിവിഷൻ സാഹിത്യോത്സവിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എസ്.എസ്.എഫ് തൃശ്ശൂർ ജില്ല സെക്രട്ടറി ഷിയാസ് അഷ്റഫി പ്രഖ്യാപനം നടത്തി. സിദ്ദീഖ് മാസ്റ്റർ പാപ്പാളിയെ സ്വാഗത സംഘം ചെയർമാനായും അഹമ്മദ് കബീർ സഖാഫിയെ കൺവീനറായും ഇസ്മായിൽ സഖാഫിയെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. അൻസാർ സഖാഫി അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിഷാദ് സഖാഫി, ഷാഹിദ് സഖാഫി, ബക്കർ പാപ്പാളി, ഫാറൂഖ് സഖാഫി, സുൽത്താൻ മന്ദലാംകുന്ന്,റാഷിദ് സഖാഫി, സബീൽ, ഹാഷിം സഅദി, ഫാഇസ് ഹികമി, അൻഷാഫ് ഫാളിലി, റാഷിദ് നിസാമി തുടങ്ങിയവർ സംസാരിച്ചു. ജൂൺ 28,29 തിയ്യതികളിൽ അണ്ടത്തോട് വെച്ചാണ് സാഹിത്യോത്സവ് നടക്കുക.