ചാവക്കാട്: പണം നിങ്ങളെടുത്തോളൂ…! രേഖകൾ അടങ്ങിയ പേഴ്സ് തിരികെ തരുമോ ? യാത്രക്കിടയിൽ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പേഴ്സ് കണ്ടുകിട്ടുന്നവർ തിരികെ തരണമെന്ന് അഭ്യർത്ഥനയുമായി ഉടമ. മണത്തല സ്വദേശിനി കൂർക്ക പറമ്പിൽ വീട്ടിൽ അഖില വിപിൻ്റെ നഷ്ടപ്പെട്ട തൻ്റെ പണവും രേഖകളും ഉൾപ്പെടെയുള്ള പേഴ്സിനായി അന്വേഷണം നടത്തുന്നത്. ഇന്നലെ വൈകീട്ട് സെന്റ് ഫ്രാന്‍സീസ് ബസില്‍ തൃശൂരില്‍ നിന്നും ചാവക്കാട്ടേക്കുള്ള യാത്രക്കിടയിലാണ് രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവര്‍ 95441 22881 എന്ന നമ്പറില്‍ അറിയിക്കണം.