ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ടിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വൃക്ഷത്തൈ നടൽ, വീട്ടുമുറ്റത്തൊരു ഫലവൃക്ഷം, നേന്ത്ര വാഴ തോട്ടം, ജൈവപച്ചക്കറികൃഷി എന്നിവയുടെ ഉൽഘാടനം ദ്വാരക ബീച്ചിൽ വൃക്ഷ തൈ നട്ട് തൃശ്ശൂർ ഡി.എഫ്.ഒ മനോജ് നിർവഹിച്ചു. പ്രസിഡൻ്റ് അബ്ദുൾകലാം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് റെയ്ഞ്ചർ അനിൽകുമാർ, ഡോ.മധുസൂദനൻ, ശിവദാസ്, നൗഷാദ് അലി, ജെയ്സൺ ആളുക്കാരൻ, കുഞ്ഞിബാവ, രാജൻ രാമി, നിസാർ എന്നിവർ സംസാരിച്ചു. കെ.എസ് ബാബുരാജ് സ്വാഗതവും റസാഖ് അറക്കൽ നന്ദിയും പറഞ്ഞു.