കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ മിനി മാസ്റ്റ് ലൈറ്റ് പ്രകാശിതമായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലിയുടെ ശ്രമഫലമായി അഞ്ചങ്ങാടിയിലെ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റാണ് പ്രകാശിതമായത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഇതുകൂടാതെ കടപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് 5 മിനി മാസ്റ്റർ ലൈറ്റുകൾ കൂടി ജില്ലാ പഞ്ചായത്ത് മെമ്പറുടെ ശ്രമഫലമായി ലഭിച്ചിട്ടുണ്ട്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സി.വി സുബ്രഹ്മണ്യൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി മൻസൂർ അലി, ശുഭ ജയൻ, എ .വി അബ്ദുൽ ഗഫൂർ, സുബൈർ തങ്ങൾ, സി.കെ സിദ്ദീഖ്, പി കെ ഷറഫുദ്ദീൻ, വി.എം മനാഫ്, ലത്തീഫ് അറക്കൽ, അബ്ദുൽ ലത്തീഫ്, ജിംഷാദ്, സയിദ്, അലി പുത്തൻപുരയിൽ, ടി.കെ ഷാഹുൽ ഹമീദ്, ജാഫർ, സജിത, റഹ്മത്ത്,മുസ്തഫ, സഹലബത്, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.