Monday, June 9, 2025

പുത്തൻ കടപ്പുറം ഓർമ ബീച്ചിൽ വർണ്ണാഭമായി ‘തീരോത്സവം 2025’

ചാവക്കാട്: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻ കടപ്പുറം ഓർമ ബീച്ചിൽ സംഘടിപ്പിച്ച ‘തീരോത്സവം 2025’ വർണ്ണാഭമായി. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.പി ഫർഷാദ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.എം നാസർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അക്ബർ അക്കു കോട്ടപ്പുറം സ്വാഗതം പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് അസ്മത്തലി, വൈസ് പ്രസിഡന്റ് ഷാഹു, ചീഫ് കോർഡിനേറ്റർ സൈനു, ട്രഷറർ മുജീബ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ നന്ദി പറഞ്ഞു. തുടർന്ന് കരോക്കെ ഗാനമേള, ഒപ്പനയും തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments