Monday, June 9, 2025

പരീക്ഷ വിജയികൾക്ക് മണത്തല ബ്ലോക്ക് ഗയ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ അനുമോദനം

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണത്തല ബ്ലോക്ക് ഗയ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് നഗരസഭ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. മുനക്കകടവ് കോസ്റ്റൽ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.പി ഫർഷാദ് സമ്മാന വിതരണം നടത്തി. അൻവർ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് ഗയ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം എസ്.എച്ച്.ഒ ടി.പി ഫർഷാദ്, മുഹമ്മദ് ഫാദിൽ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. മുഹമ്മദ് ജാസിം സ്വാഗതവും മാസിൻ മഷ്ഹൂർ നന്ദിയും പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments