ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി പൂവാടൻ വീട്ടിൽ ജിഗേഷ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സംഭവം. ഗുരുവായൂർ തെക്കേ നടയിൽ കുഴഞ്ഞുവീണ ജിഗേഷിനെ ദേവസ്വം ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.