Friday, June 6, 2025

പച്ച പുതച്ച് നാട്; എങ്ങും ഹരിത സുന്ദര കാഴ്ചകൾ

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു. 

ഗുരുവായൂർ: ഡി വൈ എഫ് ഐ ഗുരുവായൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ശ്രീകൃഷ്ണ സ്കൂൾ  എൻ എസ് എസ് പ്രവർത്തകർക്ക് വൃക്ഷ തൈകൾ നൽകി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി കെ യു ജാബിർ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ഗുരുവായൂർ വെസ്റ്റ് മേഖല പ്രസിഡന്റ്‌ കെ അശ്വിൻ,മേഖല കമ്മിറ്റി അംഗങ്ങളായ ആര്യ മഹേഷ്‌, സനൂജ് എം എസ്, രോഹിത് കെ,തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.അതുൽ ആർ, കീർത്തി കെ , ഹരിത സി ,മഹേഷ്‌, അക്ഷയ്,നന്ദന രവി,കാളിദാസ്, വൈശാഖ്, ശിവസൂര്യ തുടങ്ങിയവർ നേതൃത്വം നൽകി.

Oplus_0

കടപ്പുറം: മുനക്കകടവ് ഹാർബർ ലേബർ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനക്കകടവ് ഹാർബർ പരിസരത്ത് ലേബർ കോർഡിനേഷൻ യൂണിയൻ പ്രസിഡന്റ് ആച്ചി ബാബു വൃക്ഷത്തൈകൾ നട്ടു. കോഡിനേഷൻ ജനറൽ സെക്രട്ടറി കെ.ഐ.ആദം അധ്യക്ഷത വഹിച്ചു. ഹാർബർ യൂണിയൻ കോർഡിനേഷൻ ഭാരവാഹികളായ സി.ബി.ഹരിദാസ്, പി.എ.അഷ്കർ അലി, വിവിധ യൂണിയൻ പ്രതിനിധികളായ പി.ഐ.ഇസ്മായിൽ, വി.യു.ഫൈസൽ, ആലി പണ്ടാരി, പി.പി.ഗഫൂർ, സി.ബി.വേലായുധൻ, ഷറഫു പണ്ടാരി, സി.എ.മുജീബ്,  കെ.എച്ച്.ഹുസൈൻ, ഷംസു പുഴങ്ങര, ഫൈസൽ പൊറ്റയിൽ, പി.എസ്.ഷാഹിദ്, ഷരീഫ് കടവിൽ, കെ.കെ.ബഷീർ എന്നിവർ സംബന്ധിച്ചു.

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ ഗുരുവായൂരിൽ ലക്ഷ്മി തരു തൈകൾ വിതരണം ചെയ്തു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി അനീഷ് മാസ്റ്റർ, ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷ മണികണ്ഠൻ, ടി.വി.വാസുദേവൻ, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, ദീപ ബാബു, ജ്യോതി രവീന്ദ്രനാഥ്, പ്രസന്നൻ വലിയപറമ്പിൽ, എന്നിവർ പങ്കെടുത്തു

ചാവക്കാട്: പുത്തൻകടപ്പുറം സൂര്യ കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുത്തൻ കടപ്പുറം ബീച്ചിലും എച്ച്.ഐ. എൽ പി. സ്കൂളിലും തൈകൾനടലും ശുചീകരണവും നടത്തി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കെ.കെ. മുബാറക് പി. എ. സെയ്തുമുഹമ്മദ് , അദ്ധ്യാ പരകരായ സിമി ടീച്ചർ , ജിഷ ടീച്ചർ , മുഹമ്മദ് അഷറഫ്മാഷ് ,പി.എച്ച്. ഹർഷാദ്, പി.എം. അജിത്ത് , കെ. എസ്. ഷംനാദ് ,പി.എ. നെസീർ, എ.എ. കലാം , പി.എസ്.സനീബ് , പി.എ.ഫൈസൽ, പി.എൻ. ഫായിസ് , പി.എ. നെജീബ് ,ഇർഫാൻ , എ.ഐ. മുജീബ് , എന്നിവർ പങ്കെടുത്തു.

ചാവക്കാട്: പുത്തൻ കടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുയിടങ്ങളിൽ നൂറ് വൃക്ഷത്തൈ നടുന്നതിന്റെ ഭാഗമായി കോട്ടപ്പുറം സെന്ററിൽ സർവീസ് റോഡിനോട് ചേർന്നുള്ള വഴിയോരത്ത് ഹെഡ്മിസ്ട്രസ് റംല ടീച്ചറുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വിദ്യാർത്ഥികളായ കെ എ സ് മുഹമ്മദ്‌ സിഫാൻ, മുഹമ്മദ്‌ ഇർഫാൻ,അമീഷ,റിസ നസ്‌റിൻ, ഫാത്തിമ നസ്‌റിൻ, ശ്രേയ, സാറ ഫാത്തിമ, ഫസ തസ്‌നീം, നിഹാൽ തുടങ്ങിയവർ പങ്കെടുത്തു. ഒരു മാസത്തെ പരിസ്ഥിതി ദിനചാരണത്തിന് ഇതോടെ തുടക്കം കുറിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി.എം നദീർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം കെ അബ്ദുൽ സലീം  പ്രസംഗിച്ചു. റജില ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി.പരിസ്ഥിതി നടത്തം, മാവ് മുത്തശ്ശിയെ ആദരിക്കൽ തുടങ്ങി പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആവേശമുയർത്തി.ഹരിത കർമ സേനയുമായി സഹകരിച്ചു ഉപയോഗ ശൂന്യമായ പേനകൾ ശേകരിച്ചു സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്ന പദ്ധതിക്കും ഇന്ന് തുടക്കമായി. സീനിയർ അദ്ധ്യാപകരായ  എ സ്. കെ പ്രിയ, എ ബി രോഹിണി, പി എം ഹസീന, എം യു. അജിത അധ്യാപകരും പങ്കെടുത്തു.

ചാവക്കാട്: കോൺഗ്രസ്സ് സേവാദൾ ഗുരുവായൂർ നിയോജമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മുതുവട്ടൂർ മുക്തി സ്കൂളിൽ  വൃക്ഷത്തൈകൾ നട്ടുകൊണ്ട്  പരിസ്ഥിതി ദിന സന്ദേശവും ബോധവത്ക്കരണവും നൽകി. കോൺഗ്രസ്‌ സേവാദൾ നിയോജമണ്ഡലം പ്രസിഡന്റ്‌  സിന്റോ തോമസ് വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ്‌ സേവാദൾ ജില്ലാ ഭാരവാഹികളായ ചോ മുഹമ്മദുണ്ണി, ജമാൽ താമരത്ത്, മുക്തി സ്കൂൾ മാനേജർ ഫാ.റൂബൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌  നേതാക്കളായ സി കെ ഡേവിസ്, നാസർ വഞ്ചികടവ്, ബഷീർ കുന്നിക്കൽ എന്നിവർ സംസാരിച്ചു. രജിത തേക്കാട്ട്, ഷാഫി പുന്നയൂർകുളം, കെ ജെ പോൾ,സി ഡി ഫ്രാൻസിസ്, ജോസഫ് മമ്മിയൂർ, മുഹമ്മദ്‌ ഹാഷിം,, ഫാൻസിൻ ഫ്രാൻസിസ്,  മുക്തി സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ചുങ്കത്ത് പാറേക്കാട്ട് 

വറതച്ചന്റെ  നടക്കുന്ന 111ാംo ശ്രാദ്ധത്തിന്റെ ഭാഗമായി ലോക  പരിസ്ഥിതി ദിനത്തിൽ വറതച്ചൻ ട്രസ്റ്റ് കറിവേപ്പിൻ തൈ വിതരണം ചെയ്തു. കാക്കശ്ശേരി പ്രീസ്റ്റ് റവ. ഫാ.അജിത്ത് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസിസ്റ്റന്റ് വികാരി തോമസ് ഉക്കൻ, ജനറൽ കൺവീനർ പോളി കെ.പി, ട്രസ്റ്റ് സെക്രട്ടറി രാജേഷ് ജാക്ക് ലിന്റോ ചാക്കോ, മാഗി ആൽബർട്ട്,ലോറൻസ് വി.സി,വർഗീസ് സി.എൽ, കൈകാരന്മാരായ ബാബു വി.കെ,സെബി താണിക്കൽ,ഡേവിസ് സി.കെ,എന്നിവർ നേതൃത്വം നൽകി.

ചാവക്കാട്: തിരുവത്ര പുതിയറ ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം പരിസ്ഥിതി ദിനം ആചരിച്ചു. ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ്‌ സി. ഗോപപ്രതാപൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.എച്ച്. എം. നൗഫൽ,ഹാരിസ് പുതിയറ, ടി. കെ.അൻസാർ,ലിംഷാദ് അലി,ടി. എസ്.ഫാസിൽ, സി. യു.അയ്യൂബ്,ഫിറാസ്,സുൽഫത്ത്‌, ഫസീന സുബൈർ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ വൃക്ഷതൈ വിതരണവും നടത്തി.

Oplus_0

ചാവക്കാട്: “നാളേക്ക് തണലിനായി ഇന്ന് ഒരു തൈ നടുക” എന്ന പേരിൽ നമ്മൾ ചാവക്കാട്ടുകാർ  സൗഹൃദക്കൂട്ട്  എൻ.എസ്.എസ്. സഹകരണത്തോടെ ചാവക്കാട് ഗവ. ഹൈസ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി പാഠം പകർന്നുനൽകി. കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക്‌ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. സുനിൽകുമാർ  പരിസ്ഥിതി സന്ദേശം നൽകി.  ബദറുദ്ദീൻ ഗുരുവായൂർ ആമുഖ പ്രഭാഷണം നടത്തി. കോഡിനേറ്റർ സി.എം ജനീഷ്, രാജി സുബ്രഹ്മണ്യൻ, കമർ ബാവ സാഹിബ്, ഇല്യാസ് ബാവു, സി.വി സുബ്രഹ്മണ്യൻ, ആർ.വി.സി. ബഷീർ, യഹ്‌യ ഒരുമനയൂർ, ഷെരീഫ് ഹാജി, അബ്ദുൽ ഖാദർ, മുനീർ ബാവു, അനീഷ് പാലയൂർ, എൻ.എസ്.എസ്. കോഡിനേറ്റർ സിമി ടീച്ചർ തുടങ്ങിയർ സംബന്ധിച്ചു. ഷാഹുൽ വി.സി.കെ. സ്വാഗതവും എൻ.എസ്.എസ്. പ്രതിനിധി  ഉമ്മുൽ ഹഫിയ നന്ദിയും പറഞ്ഞു.

കടപ്പുറം: ബ്ലാങ്ങാട് രചന ലൈബ്രറി  ആൻഡ്  വായനശാലയുടെ നേതൃത്വത്തിൽ ‘പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തു തോൽപ്പിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ’ എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വാർഡ് മെമ്പർ  അഡ്വ. മുഹമ്മദ് നാസിഫ് ഫലവൃക്ഷത്തൈ നട്ട്  ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.പി മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം എം.വി ടി.മൂസ ഹാജി പരിസ്ഥിതി ദിന സന്ദേശം പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എ.കെ. അശോകൻ,ലൈബ്രറി അംഗങ്ങളായ കെ.പി.യാസീൻ, ഗൗതം കൃഷ്ണ, മുഹമ്മദ് റിസ്വാൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം റബീന റിയാദ് സ്വാഗതവും ലൈബ്രറേറിയൻ ബേബി വത്സലൻ നന്ദിയും പറഞ്ഞു.

ചാവക്കാട്: പരിസ്ഥിതി പ്രവർത്തകനായിരുന്ന അലിഫരീദിൻ്റെ സ്മരണയിൽ നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ചാവക്കാട് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.  “നാളേക്ക് തണലിനായി ഇന്ന് ഒരു തൈ നടുക” എന്ന പേരിൽ പരിസ്ഥിതി ദിനാചരണം ചാവക്കാട് സബ് ഇൻസ്പെക്ടർ ശരത് സോമൻ ഉദ്ഘാടനം ചെയ്തു. നമ്മൾ ചാവക്കാട്ടുകാർ പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ ഗുരുവായൂർ ആ മുഖ പ്രഭാഷണം നടത്തി.മുനിസിപ്പൽ കൗൺസിലർമാരായ കെ.വി. സത്താർ,എം.ബി. പ്രമീള, സുപ്രിയ രമേന്ദ്രൻ, കോഡിനേറ്റർ സി.എം. ജനീഷ്, നൗഷാദ് തെക്കുംപുറം, ഷെബീർ ശോഭ ഡിജിമാക്സ്, കമർ ബാവ സാഹിബ്, ഇല്യാസ് ബാവു,സി.വി. സുബ്രഹ്മണ്യൻ, ആർ.വി.സി. ബഷീർ, എച്ച്.എസ് നാസർ, നൗഷാദ് അഹമ്മു, അബ്ദുൽ കെരീം താമരത്ത്, യഹ്‌യ മുത്തമ്മാവ്,ഷെരീഫ് ഹാജി, അബ്ദുൽ ഖാദർ, മുനീർ ബാവു, അനീഷ് പാലയൂർ തുടങ്ങിയർ പങ്കെടുത്തു. രാജൻമാക്കൽ സ്വാഗതവും ഷാഹുൽ വി.സി.കെ. നന്ദിയും പറഞ്ഞു.

ചാവക്കാട്: കേരള കർഷകസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫല വൃക്ഷത്തൈ നട്ടു. കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം എ. എം. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ സലിംകുമാർ മാസ്റ്റർ,കെ.വി. ശശി സന്തോഷ് കരിമ്പൻ, കൗൺസിലർമാരായ  കെ.പി. രഞ്ജിത്ത് കുമാർ, ഉമ്മു കുൽ സു എന്നിവർ സംസാരിച്ചു.എല്ലാ മേഖല കമ്മിറ്റികളിലും വൃക്ഷത്തൈ നട്ടു.

ചാവക്കാട്: എം.എസ്‌.എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പരിസ്ഥിതി ദിനം ആഘോഷിച്ചു.തിരുവത്ര കുമാർ എ.യു.പി സ്കൂൾ പരിസരത്ത് മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം. അനസ് മരം നട്ട് ഉദ്ഘാടനം ചെയ്തു. എം.എസ്‌.എഫ്. മുനിസിപ്പൽ പ്രസിഡന്റ് ദാവുദുൽ ഹകീം അധ്യക്ഷത വഹിച്ചു. എം.എസ്‌.എഫ്.ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ,മണ്ഡലം ട്രഷറർ സബാഹ് താഴത്ത്,യൂത്ത്‌ ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഹാഷിം മാലിക്, ഇല്യാസ് തിരുവത്ര, കുഞ്ഞുമുഹമ്മദ്, അഷ്‌ക്കർ നൂർ,എം.എസ്‌.എഫ്. മുനിസിപ്പൽ ജനറൽ സെക്രട്ടറി ടി.എഫ് ഹൈഫ,  ഭാരവാഹികളായ സിയാൻ മാളിയേക്കൽ, ദിൽന നൗറിൻ, തൻഹ നസ്നി എന്നിവർ സന്നിഹിതരായി.

Oplus_0

ഗുരുവായൂർ: വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും  പ്രതിജ്ഞയെടുത്തും ഗുരുവായൂർ  ദേവസ്വത്തിൽ  വൈവിധ്യമാർന്ന പരിസ്ഥിതി ദിനാചരണം.

 കാവീട് ഗോശാലയിലായിരുന്നു പരിസ്ഥിതി ദിനാചരണ പരിപാടികൾ. മാങ്കോസ്റ്റിൽ തൈ നട്ട് ദേവസ്വം മുൻ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. 

ദേവസ്വം ഭരണസമിതി അംഗം സി .മനോജ് മാവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ  വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവും നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി പരിസ്ഥിതി ദിന സന്ദേശം നൽകി.അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കൽപ്പകം പരിപാടിയുടെ ഉദ്ഘാടനം നടന്നു. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റംഗം വേദ ‘ ഇനിയും മരിക്കാത്ത ഭൂമി ‘യെന്ന  ജ്ഞാനപീഠം പുരസ്കാര സ്വീകർത്താവ് ഒ.എൻ.വി കുറുപ്പിൻ്റെ കവിത ചൊല്ലി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനോജ് കുമാർ, ക്ലസ്റ്റർ കോർഡിനേറ്റർ സൂര്യ തേജസ്, എൻ.എസ്.എസ്. വാളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപരിപാടിയായാണ് ദേവസ്വം പരിസ്ഥിതി ദിനാചരണം നടത്തിയത്. ജീവധനം  ഡി.എ.എം.രാധ, വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, പി.ആർ.ഒ. വിമൽ ജി നാഥ്, അസിസ്റ്റന്റ് മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, സുന്ദർരാജ് എന്നിവർ   സന്നിഹിതരായി.

Oplus_0

ഗുരുവായൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭാ 13-ാം വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണം നടത്തി.വാർഡ് കൗൺസിലർ സി.എസ്.സൂരജ് അങ്കണവാടി വർക്കർ ശ്യാമളയ്ക്ക് വൃക്ഷതൈ നൽകിക്കൊണ്ട് വിതരണം ഉദ്ഘാടനം ചെയ്തു.ആശാ വർക്കർമാരായ രേഷ്മ,ധന്യ,ടീം ഓർബിറ്റ് ഭാരവാഹികളായ മുഹമ്മദ് റാഫി,ഭഗത് ബാബു,ദേവരാഗ്‌,ആദിൽ എന്നിവർ നേതൃത്വം നൽകി.

Oplus_0

ചാവക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കെ.പി.രാധികയുടെ വസതിയിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിൽ  പച്ചക്കറി വിത്ത് വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ, രക്ഷാധികാരി പി.ഐ സൈമൺ മാസ്റ്റർ എന്നിവർ പുരയിടത്തിൽ പ്ലാവിൻ തൈ നട്ടും ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ശിവദാസൻ,ഡോ. കെ.ബി വത്സലൻ, എം.രതി ടീച്ചർ ,എം.കെ. ദേവകി, പി..ആർ. സുബ്രഹ്മണ്യൻ, കെ.ആർ. ശശിധരൻ എന്നിവർ സംസാരിച്ചു

Oplus_0

ഗുരുവായൂർ: സി.പി.ഐ തൈക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ  പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മാമാബസാറിൽ  യുവഎഴുത്തുകാരൻ അൻവർ അലി ആർട്ടിസ്റ്റ് വത്സന്  നാരങ്ങത്തൈ നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ വര, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ഓർമ്മ മരം നടീൽ , സൗജന്യ വൃക്ഷത്തൈ വിതരണം എന്നീ ആകർഷകമായ   പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എഴുത്തുകാരി ദേവൂട്ടി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു, പരിസ്ഥിതിയുടെ വര എന്ന പേരിൽ പരിസ്ഥിതി സന്ദേശ ചിത്രം വരയ്ക്ക് ചിത്രകാരൻ ജയ്സൺ നേതൃത്വം നൽകി. ചിത്രകാരന്മാരായ മുനീഷ്, വി. രമേശ്,കെ.ഷമീർ എന്നിവർ ചിത്രങ്ങൾ വരച്ചു. മൺമറഞ്ഞവരുടെ പേരിലുള്ള ഓർമ്മ മരങ്ങൾ മുൻ നഗരസഭ ചെയർമാൻ പി.എസ്. ജയൻ വിതരണം നടത്തി. കെ.കെ. അപ്പുണ്ണി, റഹീം പാലുവായി, പ്രിയ, ഹീറോ ഭായ്, പി. ഖയസ്, ശ്യാം ലാൽ, ആർ. എച്ച് സാബിത്, സുനീർ നാസർ എന്നിവർ നേതൃത്വം നൽകി.

Oplus_0

ഗുരുവായൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചാവക്കാട് ഗവ. ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചന്ദനതൈകൾ വിതരണം ചെയ്തു. വൃക്ഷ ബോധ സംസ്കാരം വളർത്തുക എന്ന ഉദ്ദേശ്യത്തിൽ കഴിഞ്ഞ 12 വർഷമായി സായി സഞ്ജീവനി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ‘ഹരിത ഗീത ‘ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ചന്ദനതൈ വിതരണം ചെയ്തത്. വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ടി.എസ് ഷനിൽ അധ്യക്ഷത വഹിച്ചു.  പരിസ്ഥിതി സിനിമാ സംവിധായകൻ വിജീഷ് മണി മുഖ്യാതിഥിയായി. സായി സഞ്ജീവനി ട്രസ്റ്റ് എക്സിക്യുട്ടീവ് ട്രസ്റ്റി അരുൺ നമ്പ്യാർ, പ്രൊജക്ട് ഡയറക്ടർ പി. എ.കമാൽ, ടി.എം. ബാബുരാജ്, നിക്സൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സുനിൽ സ്വാഗതവും ഹെഡ്മിസ്ട്രസ്സ്  സി. പി. ലിജ നന്ദിയും പറഞ്ഞു.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഗുരുവായൂർ മഞ്ജുളാലിന് സമീപം   പ്രത്യേകം തയ്യാറാക്കിയ വേദിയിൽ  ഭക്തജനങ്ങൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. തെച്ചി,മന്ദാരം, തുളസി പിച്ചകം, മുല്ല, പവിഴമല്ലി, പാരിജാതം എന്നീ  സസ്യങ്ങളുടെ തൈകളാണ് വിതരണം ചെയ്തത്. പ്രകൃതി സ്നേഹിയും പരിസ്ഥിതി പ്രവർത്തകനുമായ മങ്ങാട് സുരേന്ദ്രൻ ഡി വൈ. എസ്. പി. കൂവള തൈ പ്രൊഫ. കുമാരി തമ്പാട്ടിക്ക്  നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറോളം പേർക്ക് തൈകൾ  വിതരണം ചെയ്തു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകി സിനിമകൾ എടുക്കുന്ന ഡയറക്ടർ വിജീഷ് മണിയെ അനുമോദിച്ചു. ഗുരുവായൂർ എസ്. ഐ. ശരാജു, ചാവക്കാട് കൃഷി വിത്തുൽപ്പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സുമേഷ്, സിനിമ സംവിധായകൻ വിജേഷ് മണി,പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, പ്രസിഡന്റ്‌ അഡ്വ. സി. രാജാഗോപാലൻ, സെക്രട്ടറി മധു. കെ. നായർ, ജനറൽ കൺവീനർ കെ. എസ്. രാജേന്ദ്രൻ, കലാക്ഷേ ത്രം ചെയർമാൻ  മണലൂർ ഗോപിനാഥ്,  രാജേഷ് ഗുരുവായൂർ,  മുരളി അകമ്പടി, കെ. മോഹനകൃഷ്ണൻ, ജി. എസ്. അജിത്, രവീന്ദ്രൻ വട്ടരങ്ങത്ത്, ജയൻ. കെ. മേനോൻ, ബിജു ഉപ്പുങ്ങൽ, ചന്ദ്രൻ തിരുപ്പതി കെ. എസ്. സോമസുന്ദരൻ എന്നിവർ  സംസാരിച്ചു.

കുന്നംകുളം : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുന്നംകുളം കാണിപ്പയ്യൂർ പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൻ്റെ നേതൃത്വത്തിൽ നൂറു വൃക്ഷത്തൈകൾ വിതരണം ചെയ്തു. മാനേജർ ഹുബീഷ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു. സർവീസ് മാനേജർ ലിഖിൽ നേതൃത്വം നൽകി. പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കാൻ കാർഡുകളും വിതരണം ചെയ്തു.

Oplus_0

പുന്നയൂർക്കുളം: അണ്ടത്തോട് തഖ് വ റസിഡൻഷ്യൽ ഇംഗ്ലിഷ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതിദിന പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേർന്ന വിശിഷ്ടാതിഥികളെ വിദ്യാർത്ഥികൾ പൂച്ചെടികൾ നൽകി സ്വീകരിച്ചു. പ്രിൻസിപ്പാൾ കെ എം അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. പുന്നയൂർക്കുളം കൃഷി ഓഫീസർ ഡോക്ടർ തെരേസ അലക്സ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്നതിനെക്കുറിച്ച് കുട്ടികളെ ബോധവൽകരിച്ചു. അഗ്രികൾച്ചറൽ അസിസ്റ്റൻ്റുമാർ ആയ ശിൽപ എം.എസ് , മുഹമ്മദ് നൗഫൽ യു.കെ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾക്ക് കൃഷിഭവനിൽ നിന്നും നൽകിയ തൈകൾ തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം എ റഷീദിൽ നിന്നും വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. പരിസ്ഥിതി ക്ലബ് കൺവീനർ രാജി പി ആർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി റിജു  കെ.പി നന്ദി പറഞ്ഞു.

Oplus_0

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ  പ്ലാസ്റ്റിക് പുനരുപയോഗിച്ച് നിർമ്മിച്ച പരിതോഷികവും വിത്തെറിയാൻ വിത്തുകളും നല്ല ജീവന പ്രസ്ഥാനമായ ജീവ ഗുരുവായൂരും റെയിൽവേ ജീവനക്കാരും സംയുക്തമായി ചേർന്ന് ട്രെയിൻ യാത്രികരായ നവവധൂവരന്മാർക്ക് സമ്മാനിച്ചത് ശ്രദ്ധേയമായി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാർഡ് കൗൺസിലർ വി.കെ സുജിത്ത്  വൃക്ഷം തൈ നട്ടും യാത്രികർക്ക് വിത്തെറിയാൻ വിത്ത് നൽകിയും പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ജീവ രക്ഷധികാരി ഡോ. പി. എ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റെയിൽവേ സ്റ്റേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. എ.അജിംസ് സ്വാഗതം പറഞ്ഞു. ജീവ കോർഡിനേറ്റർ അഡ്വ.രവി ചങ്കത്ത്, സ്റ്റേഷൻ സൂപ്രണ്ട്  രമാദേവി, മുൻ ജീവ പ്രസിഡന്റ്  പി. ഐ.സൈമൺ മാസ്റ്റർ, ജീവ പ്രസിഡന്റ്‌ എ.കെ. സുലോചന ടീച്ചർ, സെക്രട്ടറി പി.ശിവദാസൻ,ആലക്കൽ രാധാകൃഷ്ണൻ, കെ. യു. കാർത്തികേയൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ റെയിൽവേ ഹെൽത്ത്‌ ജീവനക്കാരെ ആദരിച്ചു.

Oplus_0
RELATED ARTICLES
- Advertisment -

Most Popular

Recent Comments