Friday, June 6, 2025

‘കാറ്ററിംഗുകാരെ ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണം’; പരാതിയുമായി ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ 

ചാവക്കാട്: ലൈസൻസുള്ള കാറ്ററിംഗുകാരെ കല്യാണമണ്ഡപങ്ങളിൽ ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റി ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സനും ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടിനും പരാതി നൽകി. ഭക്ഷ്യസുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി   കല്യാണമണ്ഡപങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് വേണമെന്നിരിക്കെ നിയമങ്ങൾ പാലിക്കാതെ കല്യാണ മണ്ഡപങ്ങളിൽ ഭക്ഷണം  പാകം ചെയ്യുന്നതും വിതരണം  ചെയ്യുന്നതും അനുവദിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ   അനിഷ്മ ഷനോജ്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ്  വിജിത സന്തോഷ്  എന്നിവർക്കാണ് എ.കെ.സി.എ മേഖല പ്രസിഡന്റ്  സി.പി രാജു, മേഖല ജനറൽ സെക്രട്ടറി സി.പി അഷറഫ്, മേഖല ട്രഷറർ കെ.വി സാജു , അൻവർ സാദാത്ത് എന്നിവർ പരാതി നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments