ഗുരുവായൂർ: അഖില ഭാരത നാരായണീയ പ്രചാര സഭയുടെ മമ്മിയൂരിലുള്ള ശ്രീ ഗുരുവായൂരപ്പ ശരണാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ചടങ്ങും സത്സംഗവും ഉണ്ടാകും. സെപ്തംബര്‍ മുതലാണ് ശരണാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. 120 ഓളം പേർക്ക് താമസിക്കാവുന്ന ശരണാലയം പത്ത് കോടി ചിലവിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഭഗവാനെ ദര്‍ശിച്ച് ഭഗവാന്റെ മണ്ണില്‍ ഉണ്ടുറങ്ങാനുള്ള അഭയസ്ഥാനം കൂടിയാകും ശ്രീഗുരുവായൂരപ്പ ശരണാലയം. ജനറല്‍ കണ്‍വീനര്‍ വി.കെ ദിനേശന്‍ പിള്ള, ഡി വത്സലാദേവി, കമലം എസ് നായര്‍, സിന്ധു അനില്‍കുമാര്‍, എസ് ജയശ്രീ, ജ്യോതി കെ നായര്‍, വി ശശി, സീത ശങ്കരന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
