കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് വെളിച്ചെണ്ണപടിയിൽ മിനി മാസ്റ്റ് ലൈറ്റ് പ്രകാശിതമായി. എൻ.കെ അക്ബർ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുക ചിലവിട്ടാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ റാഹില വഹാബ്, മൽസ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഡിവിഷൻ പ്രസിഡന്റ് ഉമ്മർ മനാഫ്, പി.എ ഹസീബ് എന്നിവർ സംസാരിച്ചു.
