Thursday, June 5, 2025

വടക്കേക്കാട് ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി; രണ്ടുപേർക്ക് വെട്ടേറ്റു 

വടക്കേക്കാട്: ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടുപേർക്ക് വെട്ടേറ്റു. കല്ലിങ്കൽ സ്വദേശി തോട്ടുപുറത്ത് വീട്ടിൽ പ്രണവ് (27), തോട്ടുപുറത്ത് വീട്ടിൽ റെനിൽ (23) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ഇവരെ മാരകായുധങ്ങളുമായെത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും ഏറ്റുമുട്ടുകയും രണ്ടു പേർക്ക് വെട്ടേൽക്കുകയുമായിരുന്നു. നാലു പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു പറയുന്നു. ആക്രമത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments