Tuesday, June 3, 2025

പാലയൂർ തീർത്ഥ കേന്ദ്രം ദുക്റാന തർപ്പണ തിരുനാൾ; സ്വാഗത സംഘം ഓഫീസ് തുറന്നു

ചാവക്കാട്: പാലയൂർ തീർത്ഥ കേന്ദ്രം ദുക്റാന തർപ്പണ തിരുനാൾ സ്വാഗത സംഘം ഓഫീസ് തുറന്നു. തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്  നിർവഹിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവറന്റ് ഫാദർ ഡോക്ടർ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. തുടർന്ന് ദുക്റാന ഊട്ട് തിരുനാളും ഉണ്ടായി.  ജൂലൈ 12,13,തിയ്യതികളിൽ തർപ്പണ തിരുനാളും ആഘോഷിക്കുമെന്ന് ജനറൽ കൺവീനർ ടി ജെ ഷാജു  അറിയിച്ചു. അസി വികാരി ഫാദർ ക്ലിന്റ് പാണെങ്ങാടൻ പബ്ലിസിറ്റി കൺവീനർ ബോബ് എലുവത്തിങ്കൽ, ജോയിന്റ് കൺവീനർ സി ഡി ജോസ്, ഫിനാൻസ് കൺവീനർ എം എൽ ഫ്രാൻസിസ്, ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, സേവ്യർ വാകയിൽ, ഹൈസൺ പി എ, ചാക്കോ പുലിക്കോട്ടിൽ സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments