പുന്നയൂർ: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പഞ്ചവടി ത്വയ്ബ ചാരിറ്റബിൾ സൊസൈറ്റി അനുമോദനം നൽകി. 100 വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും വിതരണം ചെയ്തു. ചാവക്കാട് എസ്.ഐ സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ ലോഫി രാജ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു. ത്വായ്ബ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ചു. നൗഷിർ, നാസർ, സാദിക്ക്, അഷ്‌റഫ് അലി എന്നിവർ നേതൃത്വം നൽകി.
