ചാവക്കാട്: പുന്നയൂർ കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച പുന്ന നൗഷാദ് മെമ്മോറിയൽ നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അഫയൻസ് എടക്കഴിയൂർ ജേതാക്കൾ. വാശിയേറിയ ഫൈനൽ മത്സരത്തിൽ വൈ.എം.എ കടപ്പുറത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് അഫയൻസ് പരാജയപ്പെടുത്തിയത്.
