Sunday, June 1, 2025

സർക്കാർ ആനുകൂല്യം തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കണം – ആർ.ജെ.ഡി

ഗുരുവായൂർ: സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം തൃശൂർ ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ മത്സ്യത്തൊഴിലാളികളോട് സർക്കാർ കാണിച്ച രീതി പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി തൃശ്ശൂർ ജില്ല വൈസ് പ്രസിഡന്റ് പി.ഐ സൈമൺ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ജി ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ആർ.ജെ.ഡി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ സ്വാഗതവും നിയോജക മണ്ഡലം ട്രഷറർ സി.എച്ച്.എം റഫീക്ക് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments