Monday, January 12, 2026

അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിന് ഇനി സ്വന്തം കെട്ടിടം; മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം: 165 വർഷം പഴക്കമുള്ള അണ്ടത്തോട് ജി.എം.എൽ.പി. സ്കൂളിന് ഇനി സ്വന്തം കെട്ടിടം. പുതിയേടത്ത് സോമൻ നൽകിയ 20 സെൻ്റ് ഭൂമിയും പഞ്ചായത്ത് വാങ്ങിയ 30 സെൻ്റ് ഭൂമിയും ചേർത്ത് 50 സെന്റ് സ്ഥലത്ത് 99.5 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടും 82.8 ലക്ഷം രൂപയുടെ പഞ്ചായത്ത്, റർബൺ മിഷന്‍ ഫണ്ടും വിനിയോഗിച്ച നിർമ്മിച്ച കെട്ടിടം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസ്മിൻ ഷഹീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഇ.കെ നിഷാർ, മൂസ ആലത്തയിൽ, ബിന്ദു ടീച്ചർ, പി.എസ്. അലി, ബുഷറ, റസിയ ടീച്ചർ, നവാസ് തുടങ്ങിയവർ സംബന്ധിച്ചു. ഒറ്റ നില കെട്ടിടത്തിൽ ആറ് ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം, പാചകപ്പുര എന്നിവ ഉള്‍പ്പെടുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments