ഗുരുവായൂർ: ക്ഷേത്രപ്രവേശന സത്യാഗ്രഹം പങ്കാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ പുതുശ്ശേരി കുട്ടപ്പ മാസ്റ്ററുടെ സ്മരണാർത്ഥം ഗുരുവായൂർ കസ്തൂർബ ബാലിക സദനത്തിലെ വിദ്യാർത്ഥികൾക്ക് ബാഗ്, കൂട്, പഠനോപകരണങ്ങൾ എന്നിവ നൽകി. കുടുംബാംഗവും ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപികയുമായ വാസന്തി രവീന്ദ്രനാണ് സമർപ്പിച്ചത്. സദനത്തിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് പി മുരളീധര കൈമൾ അധ്യക്ഷത വഹിച്ചു. ബിന്ദു രാജശേഖരൻ, സജീവൻ നമ്പിയത്ത്, സുരേഷ് പാലുവായി, പെരുമ്പിലാവിൽ ഗംഗ ദേവി എന്നിവർ പങ്കെടുത്തു.
