Saturday, May 31, 2025

ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികൾക്ക് അനുമോദനം നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.  കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.  ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ വൈഷ്ണവ് പ്രദീപ്  പി അധ്യക്ഷത വഹിച്ചു. കരിയർ കൺസൾട്ടന്റ് എം.കെ സജീവ് കുമാർ  കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. 30-ാം വാർഡ് കൗൺസിലർ ദീപ ബാബു, മനയിൽ വിജയൻ എന്നിവർ സംസാരിച്ചു. കെ.വി രാമകൃഷ്ണൻ സ്വാഗതവും ബാബുരാജ് ഒലക്കേങ്കിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments