Saturday, May 31, 2025

നേതാക്കളെ കള്ളകേസിൽ കുടുക്കുന്നു; ഇ.ഡിക്കെതിരെ ഗുരുവായൂരിൽ സി.പി.എം പ്രകടനം 

ഗുരുവായൂർ: സി.പി.എം നേതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തി കള്ളകേസിൽ കുടുക്കുന്ന ഇ.ഡിയുടെ നടപടിക്കെതിരെ സി.പി.എം ലോക്കൽ കമ്മിറ്റി ഗുരുവായൂരിൽ പ്രകടനം നടത്തി. സി.ഐ.ടി.യു ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സി. പി. എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദഘാടനം ചെയ്‌തു. ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ്, കെ.എൻ രാജേഷ്, ലത പുഷ്ക്കരൻ, സിന്ധു ഉണ്ണി, ഭാഗ്യലക്ഷ്മി, പാലിയത്ത് രാജേഷ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments