ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 28-ാം വാർഡിൽ ‘വിദ്യാരംഭം 2025’ സംഘടിപ്പിച്ചു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.പി സുന്ദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഠനോപകരണ വിതരണവും വിജയികൾക്കുള്ള അനുമോദനവും നടന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി വാറണാട്ട്, മണികണ്ഠൻ, ശ്രീകുമാർ, രാമചന്ദ്രൻ, ഉണ്ണി ഞാറേക്കാട്ട്, സിനി ജയിൻ, ആര്യ മഹേഷ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ജി.എൻ രാമകൃഷ്ണൻ സ്വാഗതവും ഇ ശശിധരൻ നന്ദിയും പറഞ്ഞു.
