ഗുരുവായൂർ: ജവഹർലാൽ നെഹ്റുവിന്റെ 61-ാം ചരമവാർഷിക ദിനത്തിൽ നാടെങ്ങും അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നെഹ്റുവിന്റെ ആശയങ്ങൾ കാത്ത് സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ചാച്ചാനെഹറുവിന്റെ ഛായാചിത്രത്തിൽ കുട്ടികളുമായി പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ബാലൻ വാറണാട്ട്, സി.ജെ റെയ്മണ്ട് മാസ്റ്റർ, ടി.കെ ഗോപാലകൃഷ്ണൻ, വി.എസ് നവനീത്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ്, സേവാദൾ ബ്ലോക്ക് ചെയർമാൻ സിന്റോ തോമാസ് , മണ്ഡലം ഭാരവാഹികളായ ജവഹർ മുഹമ്മദുണ്ണി , ബഷീർ കുന്നിക്കൽ, വി.കെ ജയരാജ്, മാസ്റ്റർ ബെൻഹെയ്ൽ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി സത്താർ, കെ.എച്ച് ഷാഹുൽ ഹമീദ്, വിജയകുമാർ അകമ്പടി, എച്ച്.എം നൗഫൽ, അഡ്വ. തേർളി അശോകൻ, എം.ബി സുധീർ, പി.എ നാസർ, വി.കെ ജയരാജ്, ജലീൽ മുതുവട്ടൂർ, ജമാൽ താമരത്ത്, എ.കെ ബാബു, ഷമിം ഉമ്മർ എന്നിവർ സംസാരിച്ചു.

കടപ്പുറം: കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ സി മുസ്താഖലി, കെ.എം ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ നാസർ, പി.കെ നിഹാദ്, ബൈജു തെക്കൻ, കെ.കെ വേദുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി, മൂക്കൻ കാഞ്ചന, ശൈലജ വിജയൻ, അബ്ദുൾ അസീസ് ചാലിൽ, സക്കീർ ചാലിൽ, സജീവ് കൊപ്പര, റഫീക് അറക്കൽ, കൊച്ചാനിക്ക, മുസ്തഫ, അസീസ് വല്ലങ്കി, വിജേഷ് കൊപ്പര, മൊയ്തു, എ. കെ. ഹമീദ്, അബൂബക്കർ വലപ്പാട്, പി.എ സലിം, ബാദുഷ, വേണു തൊട്ടാപ്പ്, ദിനേശ് അഞ്ചാങ്ങാടി എന്നിവർ സംസാരിച്ചു.
