പുന്നയൂർ: പുന്നയൂർ കെ കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 4-ാമത് പുന്ന നൗഷാദ് മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പടിഞ്ഞാറയിൽ സൈതലവി ബൂത്ത് പ്രസിഡണ്ട് അഹ്മദ് ഗദ്ദാഫിക്ക് നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. കെ കരുണാകരൻ ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ട് ഷാഹുൽ പള്ളത്ത്, ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ താച്ചു കരിയാടൻ, എക്സിക്യൂട്ടിവ് അംഗം ഷെഹീർ പടിഞ്ഞാറയിൽ, എം.എം അഷ്കർ എം.എം. സന്നിഹതരായി. ഈ മാസം 31 ന് കെ.കെ കാദർ നഗറിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റ് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്യും. ഡി.സി.സി സെക്രട്ടറി എം.വി ഹൈദരാലി മുഖ്യാതിഥിയായ് പങ്കെടുക്കും. ഗുരുവായൂർ ബ്ലോക്ക് മുൻ പ്രസിഡണ്ട് സി.എ ഗോപ പ്രതാപൻ സമ്മാനദാനം നിർവ്വഹിക്കും.