Tuesday, May 27, 2025

ഗുരുവായൂർ നഗരസഭ 29-ാം വാർഡിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 29-ാം വാർഡിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ  ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് കുട്ടികൾക്കായുള്ള പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ദേവിക ദിലീപ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെയും ആശാപ്രവർത്തകരെയും   ആദരിച്ചു. മിമിക്രി താരം എൻ.വി വൈഷ്ണവ്, വാർഡ്  മുൻ കൗൺസിലർ പ്രസാദ് പൊന്നാരശ്ശേരി, ഫാ. ജോസ് തത്തറത്തിൽ, മിഖ്നേഷ് മോഹൻ, രാജീഷ് പാലയത്ത് എന്നിവർ സംസാരിച്ചു. പാർത്ഥ സാരഥി ക്ഷേത്രം ട്രസ്റ്റ് അംഗം കെ.പി സുനിൽകുമാർ സ്വാഗതവും കെ. അശ്വിൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments