ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാം സെന്ററിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. സൈക്കിൾ യാത്രക്കാരൻ തൈക്കാട് കരുമത്തിൽ വീട്ടിൽ സുരേഷ്(55) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.