ചാവക്കാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ബീച്ച് യൂണിറ്റ് പ്രവർത്തക കൺവെൻഷനും സംഘാടക സമിതിയും ചേർന്നു. സി.പി.എം ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.സി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ഡിവിഷൻ സെക്രട്ടറി കെ.എസ് അനിൽകുമാർ, ജില്ല കമ്മിറ്റി അംഗം കെ.വി മോഹനൻ, കെ.വി സന്തോഷ്, കെ.വി ശശി എന്നിവർ സംസാരിച്ചു.