ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ‘മേരി ലൈഫ്’ ക്യാമ്പയിൻ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. നഗരസഭ കൗൺസിലർ വി.കെ സുജിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ദീപ ദത്തൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ അജിൻസ് ബോധവൽകരണ ക്ലാസ്സ് നടത്തി. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്ലാസ്റ്റിക് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ക്യാമ്പിൽ അഭിപ്രായപ്പെട്ടു. 15 ദിവസം നീണ്ടു നിൽക്കുന്ന റെയിൽവേ യുടെ ഈ ക്യാമ്പയിൻ സമൂഹത്തിൽ കാതലായ മാറ്റങ്ങൾക്ക് കാരണമാകും. പ്ലാസ്റ്റിക് ഫ്രീ ഗുരുവായൂർ എന്ന ലഷ്യത്തിലേക്ക് എത്തിപ്പെടുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
