പുന്നയൂർക്കുളം: ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ അൽ അസ്ഹറിൽ നിന്നും ഉപരിപഠനം പൂർത്തീകരിച്ച മുഹമ്മദ് മുസ്തഫ അൽ അസ്ഹരിക്ക് മന്ദലാംകുന്ന് ജമാഅത്ത് കമ്മിറ്റി ആദരം നൽകി. സ്വാലിഹ് അൻവരി ചെകന്നൂർ മോമോന്റോ നൽകി ആദരിച്ചു. മഹല്ല് ഖത്തീബ് സി.എം മുഹമ്മദ് മൻസൂർ യമാനി, മഹല്ല് പ്രസിഡന്റ് എ.എം അലാവുദ്ധീൻ, ജനറൽ സെക്രട്ടറി എം.കെ അബൂബക്കർ എന്നിവർ പങ്കെടുത്തു.
