ഗുരുവായൂർ: പടിഞ്ഞാറേ നടയിലെ കൃഷ്ണകൃപ അപ്പാർട്ട്മെന്റിൽ തീപിടുത്തം. ആളപായമില്ല. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. 12-ാം നിലയിലെ ആദ്യത്തെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫ്ലാറ്റിൽ താമസക്കാർ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. പുക പുറത്തേക്ക് വരുന്നത് കണ്ടാണ് മറ്റ് ഫ്ലാറ്റുകളിലുണ്ടായിരുന്നവർ വിവരമറിയുന്നത്. ഉടൻ തന്നെ വിവരം ഗുരുവായൂർ ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് കുതിച്ചെത്തി തീ അണച്ചു. മുറിയിലെ ബെഡ് പൂർണ്ണമായും കത്തി നശിച്ചു. മറ്റ് നഷ്ടങ്ങളൊന്നുമില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
