ചാവക്കാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു. ചാവക്കാട് ടൗണിൽ സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ പതാക ഉയർത്തി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ പ്രശാന്ത് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം കെ.എം അലി, യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ, ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ, സി.പി.എം മണത്തല ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.എ അബൂബക്കർ, ടി.എസ് ദാസൻ, കെ.സി സുനിൽ, പി.പി നാരായണൻ എന്നിവർ സംസാരിച്ചു. മെയ് 29, 30. 31 തീയതികളിൽ ചാവക്കാടാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
