Thursday, May 22, 2025

പൈതൃകം ഗുരുവായൂർ ‘വിജയ് സിന്ദൂർ’ സ്വാഭിമാന സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ‘വിജയ് സിന്ദൂർ’ സ്വാഭിമാന സദസ്സ് സംഘടിപ്പിച്ചു. പൈതൃകം സൈനിക സേവാസമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ യുദ്ധസാഹചര്യങ്ങളും അതിനുപയോഗിച്ച ആയുധങ്ങളെയും പരിചയപ്പെടുത്തി. മേജർ സ്റ്റൈജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. രവി ചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി :യുദ്ധം തുടർന്നാൽ ഇന്ത്യ യുടെ അവസ്ഥ എന്തായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ബ്രിഗേഡിയർ മറുപടി നൽകി. സൈനിക സേവ സമിതി കൺവീനർ കെ.കെ വേലായുധൻ, ട്രഷറർ കെ സുഗതൻ, പൈതൃകം സെക്രട്ടറി മധു. കെ നായർ, കൺവീനർമാരായ മണലൂർ ഗോപിനാഥ്, ഇന്ദിര സുബ്രഹ്മണ്യൻ എ.കെ ദിവാകരൻ, എ ശശിധരൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, സന്തോഷ്‌ കെ.വി, കെ.കെ ചന്ദ്രൻ, ശ്രീമതി സുരേഷ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments