Thursday, May 22, 2025

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 – 26 അധ്യയന വർഷത്തിലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം അഡ്വ. വി.എം. മുഹമ്മദ് ഗസ്സാലി, കെ.എ.ടി.എഫ് ജില്ല പ്രസിഡണ്ട് മുഹ്സിൻ പാടൂരിന്  നൽകി നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി സി അനസ് ബാബു, ജില്ല കൗൺസിൽ അംഗങ്ങളായ ഷഫീഖ് ചെറുതുരുത്തി, ഉമർ ഫായിസ്, ഖൻസ, ആസിയ  കുന്നംകുളം, സുമയ്യ അന്തിക്കാട്, മാലിക് ഒരുമനയൂർ, റിയാസുദ്ധീൻ പഴഞ്ഞി, ഷഫീഖ്, ഫാരിഷ പാടൂർ, ഫൗസിയ വെൻമേനാട്, നജ്മ പുതിയങ്ങാടി, സുമയ്യ പഴുവിൽ, ജെസ്മിന തുടങ്ങിയവർ സംസാരിച്ചു.  കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണമെന്ന്  ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments