പുന്നയൂർ: എടയൂർ മുനീറുൽ ഇസ്ലാം മദ്രസയിൽ ലഹരി വിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. സ്വദർ മുഅല്ലിം ഉസ്താദ് നിസാർ ദാരിമി ഉദ്ഘാടനം ചെയ്തു. മദ്രസ ജനറൽ സെക്രട്ടറി അബു കണ്ണാണത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് തഷ് രീഫ് അലി ശിഹാബ് വിഷയാവതരണം നടത്തി. മദ്രസ ലീഡറും എസ്.ബി.എസ് പ്രസിഡന്റുമായ മുഹമ്മദ് നുഅ്മാൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്രസ വൈസ് പ്രസിഡന്റ് ഹുസൈൻ എടയൂർ, ഉസ്താദ്‌മാരായ ബാദുഷ ബാഖവി, റാഫി അൻവരി എന്നിവർ സംസാരിച്ചു. റൈഞ്ച് തല ഖിറാഅത്ത് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ ടി.എസ് മുഹമ്മദ് അമനെ മദ്രസ ജോയിൻ്റ് സെക്രട്ടറി സുലൈമാൻ ഹാജി ആദരിച്ചു. റഫീഖ് ഉസ്താദ്, ജസീൽ ഉസ്താദ് മുസ്തഫ മുഈനി തുടങ്ങിയവർ സംബന്ധിച്ചു. ഉസ്താദ് റിയാസ് ഫൈസി സ്വാഗതവും ഉസ്താദ് തൻവീർ നന്ദിയും പറഞ്ഞു.

