ചാവക്കാട്: മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന പേരിൽ ചാവക്കാട് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് നടപടി അപഹാസ്യമാണെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത്. പുന്ന ക്ഷേത്ര ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിൻ്റെ ചികിത്സയും മരണവും, തുടർന്നുള്ള പോസ്റ്റ്മാർട്ടം നടപടികളും തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട് വരുന്നതല്ല. അത് ആരോഗ്യവകുപ്പിൻ്റെയും പോലീസിന്റെയും ഭാഗത്തു നിന്നും ഉണ്ടാകേണ്ട നടപടികളാണ്. മരണപ്പെട്ട യുവാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് താലൂക്ക് ആശുപത്രയിലെ ഡോക്‌ടർ വിസമ്മതം പ്രകടിപ്പിക്കുകയും മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോട്ടത്തിനായി അയച്ച വിഷയം ശ്രദ്ധയിൽ പെടുകയും ചെയ്തപ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച്ച അന്വേഷിക്കുവാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. വസ്തുത ഇതായിരിക്കെ പോസ്റ്റ് മോർട്ടം ചെയ്യാൻ വിസമ്മതിച്ച ഡോക്‌ടറെ തള്ളി പറയുന്നതിനു പകരം ഡോക്ടറെ ന്യായികരിക്കുന്ന നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാക്കളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടണം. തദ്ദേശ ഭരണവുമായി ബന്ധമില്ലാത്ത ഒരു കാര്യത്തിൽ നഗരസഭയെ വലിച്ചിഴക്കുന്ന കോൺഗ്രസിന്റെ നികൃഷ്‌ട രാഷ്ട്രീയം ജനം തിരിച്ചറിയണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

sNbÀt]gvk¬