കടപ്പുറം: മുനക്കകടവ് ഇഖ്ബാൽ നഗർ ഇർഷാദു സ്വിബിയാൻ മദ്രസ്സയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിൻ മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുമേഷ് ലാൽദാസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ പി.എം ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. മഹല്ല് ഖത്തീബ് ഉസ്താദ് ഐ.എം മുഹമ്മദ് റിയാസ് ഫൈസി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ഒപ്പു ശേഖരണം മഹല്ല് ട്രഷറർ പണ്ടാരി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സിദ്ധീഖ് മുസ്ലിയാർ പ്രാർത്ഥന നടത്തി. മഹല്ല് വൈസ് പ്രസിഡന്റ് പി.എ നാസർ, പി.കെ ബക്കർ, ഹാരിസ് ഫാളിലി എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറിമാരായ എം.കെ അബ്ദുൽ കലാം സ്വാഗതവും പി.എ അഷ്ക്കർ അലി നന്ദിയും പറഞ്ഞു.
