കടപ്പുറം: മുനക്കകടവ് ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി മദ്റസയിൽ നടന്ന പ്രത്യേക അസ്സംബ്ലിയിൽ സദർ മുഅല്ലിം അബ്ദുൾ ലത്തീഫ് ഫൈസി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മദ്റസ സെക്രട്ടറി പി.എസ് അബൂബക്കർ, ട്രഷറർ പി.എച്ച് മുഹമ്മദാലി, അബദുൾ ലത്തീഫ് മുസ്ലിയാർ, പി.എസ് ഷമീർ, ഷുഐബ് കടപ്പുറം, പി.എസ് സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
