ഗുരുവായൂർ: കോൺഗ്രസ് ഗുരുവായൂർ മണ്ഡലം 14-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജയരാജ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന പ്രവർത്തകരായ പി.പി വർഗ്ഗീസ്, സി.കെ ഗോപാലൻ, പുതുവീട്ടിൽ അലി, ഒലക്കേങ്കിൽ മാത്യൂസ് എന്നിവരെയും ഗുരുവായൂർ ദേവസ്വം മാന വേദ പുരസ്ക്കാരം നേടിയ കൃഷ്ണനാട്ടം ചുട്ടി വിഭാഗം ആശാനായിരുന്ന ഇ രാജു, വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഉണ്ണികൃഷ്ണൻ ആചാരി, സീന, ജയരാജ് മേനോൻ, ആശാ വർക്കർ ധന്യ, ശ്രീമതി തങ്കമണി, ഹരിത കർമ്മസേന അംഗം മൃദുല, ചക്കണ്ട സീത, ചെസ്സ് ചാമ്പ്യൻ നൈസ്ന സജി എന്നിവരെയും ആദരിച്ചു. ഇക്കഴിഞ്ഞ ഡിഗ്രി, എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്ക്കാരം നൽകി അനുമോദിച്ചു. നേതാക്കളായ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ, കെ.പി.എ റഷീദ്, കെ.വി സത്താർ, സി.എസ് സൂരജ്, അഡ്വ. ഷൈൻ മനയിൽ, ബാലൻ വാറണാട്ട്, വി.എസ് നവനീത്, പ്രമീള ശിവശങ്കരൻ, കെ.കെ രഞ്ജിത്ത്, എ.കെ ഷൈമൽ, വാർഡ് വൈസ് പ്രസിഡണ്ട് രാജേഷ് എന്നിവർ സംസാരിച്ചു.
