ഗുരുവായൂർ: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പൊതുസമ്മേളനം മലപ്പുറം ജില്ല എക്സിക്യൂട്ടീവ് അംഗം അസ്വ. ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. എൻ.ജി ബോസ് അദ്ധ്യക്ഷത വഹിച്ചു. ഗീതഗോപി, ഗീത രാജൻ, സി.വി ശീനിവാസൻ എന്നിവർ സംസാരിച്ചു. എം.എ സന്തോഷ് സ്വാഗതവും എ.കെ തിലകൻ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.
