ഒരുമനയൂർ: ഒരുമനയൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ അബു ഇലവൻ തുടർച്ചയായ നാലാം കിരീടം നേടി. ആവേശകരമായ ഫൈനലിൽ ആർമി ഇലവനെയാണ് അബു ഇലവൻ പരാജയപ്പെടുത്തിയത്. ലഹരി എന്ന മഹാവിപത്തിനെതിരെ സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഒരുമനയൂർ പ്രീമിയർ ലീഗ് സംഘടിപ്പിച്ചത്.വിജയികൾക്ക് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ട്രോഫി സമ്മാനിച്ചു. ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.ജെ ചാക്കോ, സൈഫു, ടോറസ്, ഹനീഫ തുടങ്ങിയവർ സംസാരിച്ചു. അനസ് നന്മ സ്വാഗതവും ആർ.കെ ഷെജിൽ നന്ദിയും പറഞ്ഞു.
