Sunday, May 18, 2025

കടലേറ്റം നേരിടാൻ ജിയോ ട്യൂബ്; ചാവക്കാട്ടെ തീരങ്ങൾ സന്ദർശിച്ച് എൻ.സി.സി.ആർ സംഘം

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ കടലേറ്റം രൂക്ഷമാകുന്ന തീരങ്ങളിൽ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ) ഡയറക്‌ടർ ഡോ. രമണമൂർത്തിയും സംഘവും സന്ദർശിച്ചു. എൻ.കെ.അക്ബർ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ്, പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട് തുടങ്ങിയ തുടങ്ങിയ തീരങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. സംസ്ഥാന സർക്കാർ 2025-26 ബജറ്റിൽ കടൽക്ഷോഭം നേരിടുന്ന പ്രദേശത്ത് തീരസംരക്ഷണത്തിനായി നൂറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കടൽക്ഷോഭം നേരിടുന്ന പ്രദേശത്ത് ജിയോ ട്യൂബ് (ജിയോ സിന്തറ്റിക് ഓഫ് ഷോർ ബ്രേക്ക് വാട്ടർ) സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി.വി സുഭാഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബിന്‍ ജോര്‍ജ്ജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തില്‍ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങള്‍ എം.എല്‍.എ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments