ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ എയ്സ മെഹക്കിനെ ബ്ലാങ്ങാട് ബീച്ച് ഇന്ദിരാ ഭവൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ അഷ്‌റഫ് ബ്ലാങ്ങാട്, റൗഫ് എ.എച്ച്, ഇൻകാസ് ഖത്തർ കമ്മിറ്റി ഭാരവാഹികളായ നജു ചക്കര, നിസാം ചക്കര, യൂത്ത് കോൺഗ്രസ്സ് നേതാവ് ബുർഹാൻ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷബീർ കളൂറിന്റെ മകളാണ് എയ്സ മെഹക്ക്.
