എങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പഞ്ചായത്ത് വനിതാ ലീഗും എം.എസ്.എഫും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ സൗജന്യ രക്ത പരിശോധന ടെസ്റ്റുകളും നടത്തി. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ഹസീന താജുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആരിഫ് പാലയൂർ മുഖ്യപ്രഭാഷണം നടത്തി. വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ടും രണ്ടാം വാർഡ് മെമ്പറുമായ സുമയ്യ സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി ജാസ്മി നിഷാദ് സ്വാഗതം പറഞ്ഞു. ഒന്നാം വർഡ് മെമ്പർ ഓമന സുബ്രഹ്മണ്യൻ, ഡോക്ടർ ദിവ്യ, പി.എം മുഹമ്മദ് റാഫി, ആർ.എം സിദ്ദീഖ്, ഉബൈദ് ചേറ്റുവ, ബി.എം.ടി റൗഫ്, റഫീഖ് വി.എസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വനിത ലീഗ് ട്രഷറർ ഷരീഖത്ത് റാഫി നന്ദി പറഞ്ഞു.
