പാവറട്ടി: തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പെരുവല്ലൂർ സ്വദേശി തച്ചപ്പുള്ളി വീട്ടിൽ വിവേകിനെയാണ് (തക്കുടു-35) പാവറട്ടി പോലീസ് ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പെരുവല്ലൂർ കള്ളുഷാപ്പിന് സമീപംവെച്ചാണ് തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നത്. കവർച്ച, അടിപിടി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ വിവേക്. കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. എസ്ഐമാരായ ഒ.വി വിനോദ്, ഐ.ബി സജീവ്, സി.പി.ഒ ഹരികൃഷ്ണൻ, പ്രവീൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
