Friday, May 16, 2025

വടക്കേക്കാട് ഞമനേങ്ങാട് ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു

വടക്കേക്കാട്: ഞമനേങ്ങാട് ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. കപ്പിയുർ സ്കൂളിന് സമീപം താമസിക്കുന്ന കാട്ടിശ്ശേരി വീട്ടിൽ ഷാജി(53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ചക്കിത്തറ ഈഴുവപടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഡോള വെൽഫെയർ ആംബുലൻസിൽ കുന്നംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാബിയാണ് ഭാര്യ. അതുല്ല്യ അഞ്ജന എന്നിവരാണ് മക്കൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments