പുന്നയൂർ: എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറി എ.ടി അസ്ഹറുദ്ദീൻ കിക്ക് ഓഫ് ചെയ്തു. പഞ്ചായത്തിലെ എം.എസ്.എഫ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ മൂന്നയിനി 18-ാം വാർഡ് ഒന്നാം സ്ഥാനവും 20-ാം വാർഡ് രണ്ടാം സ്ഥാനവും നേടി. മുസ്ലിം ലീഗ് സെക്രട്ടറിമാരായ സി അഷ്റഫ്, കെ.കെ ഹംസക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ, ഭാരവാഹികളായ ഫൈസൽ കുന്നമ്പത്ത്, എം.കെ.സി ബാദുഷ, അബ്ദുൽ സലീം കുന്നമ്പത്ത്, നിസാർ മൂത്തേടത്ത്, എം.സി മുസ്തഫ, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ എ.വി അലി, അസീസ് മന്ദലാംകുന്ന്, പഞ്ചായത്ത് പ്രസിഡന്റ് കെ നൗഫൽ, ജനറൽ സെക്രട്ടറി കെ.എം ഷാജഹാൻ, ട്രഷറർ ഹുസൈൻ എടയൂർ, ടി.എം നൂറുദ്ദീൻ, ഷാഫി എടക്കഴിയൂർ, ടി.കെ നൗഫൽ, എം.ആർ ഷർഫീഖ്, മുഹമ്മദ് അൻഷിഫ് തുടങ്ങിയവർ ടീമംഗങ്ങളെ പരിചയപ്പെട്ടു. യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ.ബി ബാദുഷ നേതൃത്വം നൽകി.
