തൃശൂർ: ആറാം ക്ലാസുകാരിയെഴുതിയ ‘ആനക്കുട്ടി അല്ല അന്നക്കുട്ടി’ നോവൽ പ്രകാശിതമായി. വരടിയം ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി കുമാരി എസ് ഭദ്രയാണ് നോവൽ എഴുതിയത്. കളക്ടർ അർജൻ പാണ്ഡ്യൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി ഡോ. സി രാവുണ്ണി പുസ്തകം ഏറ്റുവാങ്ങി. ഭദ്രയുടെ മൂന്നാമത്തെ പുസ്തകമാണിത്. ബാലസാഹിത്യകാരൻ സി.ആർ ദാസ് പുസ്തക പരിചയം നടത്തി. പ്രവീൺ വൈശാഖൻ സ്വാഗതം പറഞ്ഞു. ഡോ. പാഴൂർ ദാമോദരൻ അധ്യക്ഷത വഹിച്ചു. അവണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ രാധാകൃഷ്ണൻ, പുഴക്കൽ ബ്ലോക്ക് മെമ്പർ പി.വി ബിജു, മണലൂർ തുള്ളൽ കളരി ആശാൻ മണലൂർ ഗോപിനാഥൻ, വരടിയം ജി.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ലത, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് അംബുജാക്ഷി, മുൻ ഹെഡ്മിസ്ട്രസ് സൈമി, ലിബർട്ടി വായനശാല സെക്രട്ടറി വി.ബി മുകുന്ദൻ എന്നിവർ സംസാരിച്ചു. കുമാരി ഭദ്ര എസ് മറുപടി പ്രസംഗം നടത്തി. എസ് സുമേഷ് നന്ദി പറഞ്ഞു.
