പുന്നയൂർക്കുളം: കവിയും എഴുത്തുകാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ‘ഹൃദയം തൊട്ട്’ സൂക്ഷ്മ കവിതകൾ കാവ്യസമാഹാരം പ്രകാശിതമായി. സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. അണ്ടത്തോട് സെൻ്ററിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകൻ അഷ്റഫ് ചാലിൽ പുസ്തകം ഏറ്റുവാങ്ങി. അബ്ദുൾ പുന്നയൂർക്കുളം അധ്യക്ഷത വഹിച്ചു. കവി പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. വാർഡ് മെമ്പർ പി.എസ് അലി, എ.എം അലാവുദ്ധീൻ, വി.കെ മുഹമ്മദ്, വി മായിൻകുട്ടി അണ്ടത്തോട്, എ.വി മുഹമ്മദ് ഫൈസി പുറങ്ങ്, പ്രാദേശിക മാധ്യമ പ്രവർത്തകൻ വി അബൂതാഹിർ, മമ്മു കടിക്കാട്, ഷെബീർ, സി.ബി റഷീദ് മൗലവി, ഹുസൈൻ വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു. കവി ഷെബീർ അണ്ടത്തോട് നന്ദി പറഞ്ഞു.